ന്യൂഡൽഹി : ശസ്ത്രക്രിയയ്ക്കിടെ 15 കാരിയുടെ അവയവങ്ങൾ എടുത്തുമാറ്റി പ്ലാസ്റ്റിക് ബാഗുകൾ നിറച്ചു. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. രാജ്യതലസ്ഥാനത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിയാണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
ജനുവരി 21 നാണ് അസുഖത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് 24 ന് ശസ്ത്രക്രിയ നടത്തി. രണ്ട് ദിവസത്തിന് ശേഷം പെൺകുട്ടി മരിച്ചുവെന്ന വാർത്ത ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ സംസ്‌കാര ചടങ്ങുകൾ നടത്താനൊരുങ്ങുമ്പോഴാണ് കുടുംബത്തിന് സംശയം തോന്നിയത്. തുടർന്ന് സംസ്‌കാരം നടത്താതെ വിവരം പോലീസിനെ അറിയിച്ചു.
പെൺകുട്ടിയുടെ വയറ്റിൽ സുഷിരങ്ങൾ ഉണ്ടായിരുന്നുവെന്നും അത് പൊളിത്തീൻ ബാഗ് വെച്ച് മൂടിയിരിക്കുകയായിരുന്നു എന്നുമാണ് ആരോപണം. ഇതിലൂടെ അവയവങ്ങൾ നീക്കം ചെയ്തിരിക്കാം എന്നും കുടുംബം ആരോപിക്കുന്നു. മൃതദേഹം ഇപ്പോൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post