കൊച്ചി: സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പരിഹസിച്ച് മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. ഇടത് സർക്കാർ കേരളത്തിൽ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നത്. സിപിഎമ്മും കോൺഗ്രസും കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
പ്രകാശ് ജാവദേക്കർ. കേരളത്തിലെ ഇടത് സർക്കാർ അഴിമതിയും ഗുണ്ടായിസവുമാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് പ്രകാശ് ജാവ്‌ദേക്കർ വ്യക്തമാക്കി.
2019ൽ കേരളത്തിന് ഒരു പ്രധാനമന്ത്രിയെ ലഭിക്കുമെന്നു കരുതി മലയാളികൾ 19 സീറ്റിൽ കോൺഗ്രസിനെ ജയിപ്പിച്ചു. എന്നാൽ 2024 ലെ തിരഞ്ഞെടുപ്പിൽ അത്തരത്തിലൊന്ന് സംഭവിക്കില്ലെന്നും ആ പ്രതീക്ഷ പേലും കോൺഗ്രസിനില്ലെന്നും അദ്ദേഹം പറഞ്ഞു.








