റിയാദ് : വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർക്ക് ദാരുണാന്ത്യം. റിയാദിലെ ഖുറൈസ് റോഡിൽ ഹറാദിലാണ് സംഭവം. മംഗലാപുരം സ്വദേശികളായ അഖിൽ നുഅ്മാൻ, മുഹമ്മദ് നാസിർ, മുഹമ്മദ് റിദ്‌വാൻ എന്നിവരും ഒരു ബംഗ്ലാാദേശ് സ്വദേശിയുമാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒട്ടകങ്ങൾ ധാരാളമായി ഉണ്ടായിരുന്ന പ്രദേശത്ത് കൂടിയാണ് ഇവർ സഞ്ചരിച്ചിരുന്നത്. ഈ മേഖലയിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ യാത്രയ്ക്കിടെ ഒട്ടകം അപ്രതീക്ഷിതമായി ഇവരുടെ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു.
ഉടൻ രക്ഷാപ്രവർത്തക സംഘം എത്തിയെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാക്കൾ മരിച്ചു. തുടർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.












