അഹമ്മദാബാദ്: സൂപ്പർഹിറ്റ് ചിത്രം കാന്താരയുടെ പുതിയ ഭാഗം പ്രഖ്യാപിച്ച് സംവിധായകനും നടനുമായി ഋഷഭ് ഷെട്ടി. സിനിമയുടെ പ്രദർശനം നൂറ് ദിവസം പൂർത്തിയാക്കിയ ചടങ്ങിലാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
‘നിങ്ങൾ കണ്ടു കഴിഞ്ഞത് കാന്താരയുടെ രണ്ടാം ഭാഗമാണ്, ആദ്യ ഭാഗം അടുത്ത വർഷം എത്തും”. കാന്താരയുടെ ചിത്രീകരണം നടക്കുമ്പോൾ തന്നെ രണ്ട് ഭാഗങ്ങളാക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും ഋഷഭ് ഷെട്ടി പറഞ്ഞു. കാന്താരയ്ക്ക് പ്രേക്ഷകർ നൽകിയ പിന്തുണയാണ് സിനിമ തുടരാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ ഭാഗത്തിനായുള്ള എഴുത്ത് പുരോഗമിക്കുകയാണെന്നും സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ഋഷഭ് ഷെട്ടി തന്നെയാണ് കാന്തരയുടെ സംവിധാനവും തിരക്കഥയും നിർവഹിച്ചത്. സെപ്തംബർ 30 ന് പുറത്തിറങ്ങിയ ചിത്രം ഇതിനകം 450 കോടിയാണ് നേടിയത്. കന്നഡയിൽ റിലീസ് ചെയ്ത ചിത്രം വൻ ജനശ്രദ്ധനേടുകയും മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ റിലീസ് ചെയ്യുകയും ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര കേരളത്തിൽ എത്തിച്ചത്.
Discussion about this post