ആംസ്റ്റർഡാം: ആകാശ ഗോളങ്ങൾക്ക് ഭൂമിയിലെ പ്രതിഭാസങ്ങളെ സ്വാധീനിക്കാൻ സാധിക്കുമെന്ന പ്രാചീന ഭാരതീയ ജ്യോതിഷ സിദ്ധാന്തങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ നിയതമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്നു കൊണ്ട് തെളിയിച്ച് ഡച്ച് ഗവേഷകൻ ഫ്രാങ്ക് ഹൂഗർബീറ്റ്സ്. തുർക്കി- സിറിയ അതിർത്തിയിലുണ്ടായ ഭൂകമ്പം മൂന്ന് ദിവസങ്ങൾക്ക് മുൻപേ പ്രവചിച്ചാണ് ഹൂഗർബീറ്റ്സ് ശ്രദ്ധേയനാകുന്നത്. നെതർലൻഡ്സിലെ സോളാർ സിസ്റ്റം ജ്യോമട്രി സർവേയിലെ ഗവേഷകനാണ് അദ്ദേഹം.
ട്വിറ്ററിലൂടെയായിരുന്നു ഹൂഗർബീറ്റ്സ് ഭൂകമ്പം പ്രവചിച്ചത്. തെക്കൻ- മദ്ധ്യ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ മേഖലകളിൽ വൈകാതെ 7.5 തീവ്രതയുള്ള ഭൂകമ്പമുണ്ടാകുമെന്നായിരുന്നു ഫ്രാങ്ക് ഹൂഗർബീറ്റ്സിന്റെ ട്വീറ്റ്. ഫെബ്രുവരി 3നായിരുന്നു ഹൂഗർബീറ്റ്സിന്റെ പ്രവചനം. ഫെബ്രുവരി 6ന് ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 7.8 ആയിരുന്നു. ഇത്രമാത്രം കൃത്യതയോടെ ഒരു ഭൂകമ്പം പ്രാചിക്കപ്പെടുന്നത് ആധുനിക ശാസ്ത്ര ചരിത്രത്തിൽ ആദ്യമാണെന്ന് ഭൗമശാസ്ത്രജ്ഞർ അംഗീകരിക്കുന്നു.
അയ്യായിരത്തിലധികം പേരുടെ മരണത്തിനും കൊടിയ നാശനഷ്ടങ്ങൾക്കും കാരണമായ തുർക്കി- സിറിയ ഭൂകമ്പത്തിന് ശേഷം ഫ്രാങ്ക് ഹൂഗർബീറ്റ്സിന്റെ ട്വീറ്റ് വൈറലാകുകയാണ്. വലിയ ഭൂകമ്പങ്ങൾക്ക് മുൻപ് ആകാശ ഗോളങ്ങളിൽ നിന്നും പ്രവഹിക്കുന്ന ഊർജ്ജത്തിന്റെ തോതിൽ നിന്നും വ്യക്തമായ സൂചനകൾ വായിച്ചെടുക്കാനാകുമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഭൂകമ്പത്തിന് ശേഷമുണ്ടായ മൂന്ന് തുടർചലനങ്ങളും അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു.
എന്നാൽ ഹൂഗർബീറ്റ്സിന്റെ പ്രവചനത്തിന് മതിയായ ശാസ്ത്രീയ അടിത്തറ ഇല്ലെന്നാണ് ഒരു പറ്റം ശാസ്ത്രജ്ഞർ വാദിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകൾക്ക് നിരക്കുന്നതല്ല, ചന്ദ്രനിലെയും ആകാശ ഗോളങ്ങളിലെയും ഊർജ്ജ പ്രവാഹത്തിലെ വ്യതിയാനങ്ങൾ ഭൂമിയിലെ പ്രതിഭാസങ്ങളെ സ്വാധീനിക്കുന്നു എന്ന സിദ്ധാന്തമെന്നും ചില ശാസ്ത്രജ്ഞർ പ്രതിരോധിക്കുന്നു. എന്നാൽ, ഹൂഗർബീറ്റ്സിന്റെ പ്രവചനങ്ങൾ എങ്ങനെ കൃത്യമാകുന്നു എന്നതിന് അവർക്ക് മറുപടിയില്ല.
ആകാശ ഗോളങ്ങളുടെ ചലനവും ഊർജ്ജ പ്രവാഹത്തിലെ വ്യതിയാനങ്ങളും ഭൂമിയിലെ പ്രതിഭാസങ്ങളെ സ്വാധീനിക്കുന്നു എന്നത് പ്രാചീന ഭാരതീയ ജ്യോതിശാസ്ത്രത്തിന്റെയും ജ്യോതിഷ സിദ്ധാന്തങ്ങളുടെയും അടിസ്ഥാന തത്വങ്ങളിൽ പ്രധാനമാണ്. എന്നാൽ ഇവയെ അംഗീകരിക്കാൻ ഇപ്പോഴും ആധുനിക ശാസ്ത്രം തയ്യാറാകുന്നില്ല എന്ന വസ്തുതയും യാഥാർത്ഥ്യമാണ്.








