തിരുവനന്തപുരം: ചക്കിട്ടപ്പാറയില്‍ അനധികൃതമായി ഇരുമ്പയിര് ഖനനത്തിനു അനുമതി നല്‍കുന്നതിന് അന്നത്തെ വ്യവസായമന്ത്രി എളമരം കരീം കോഴ വാങ്ങിയെന്ന കേസ് വിജിലന്‍സ് എഴുതിത്തള്ളി. കരീം കോഴ വാങ്ങിയിട്ടില്ലെന്ന എസ്.പി സുകേശിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോണ്‍ ശരിവെച്ചു. എന്നാല്‍ ഇക്കാര്യം സര്‍ക്കാറിനെ അറിയിച്ചിരുന്നില്ല,
കേസില്‍ നിയമോപദേശം തേടിയിട്ടുമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് കാലഹരണപ്പെട്ടതെന്ന് സുകേശന്‍ പറഞ്ഞു.ചക്കിട്ടപ്പാറയില്‍ ഖനനാനുമതി നല്‍കുന്നതിന് 5 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു കരീമിനെതിരെയുണ്ടായിരുന്ന ആരോപണം.
കരീമിന്റെ ബന്ധുവിന്റെ ഡ്രൈവര്‍ സുബൈറാണ് കോഴ വാങ്ങിയെന്ന് ആരോപണമുന്നയിച്ചത്. കരീമിന്റെ ബന്ധുവിനും വിശ്വസ്തനുമായ പി പി നൗഷാദ് ആണ് പണം കൈപ്പറ്റിയതെന്ന് നൗഷാദിന്റെ മുന്‍ ഡ്രൈവറായ സുബൈര്‍ വെളിപ്പെടുത്തിരുന്നു. മസ്‌ക്കറ്റ് ഹോട്ടലില്‍ വച്ചാണ് കര്‍ണാടക കമ്പനി അഞ്ചു കോടി രൂപ എളമരം കരീമിന് കോഴയായി നല്‍കിയത്. നൗഷാദിനൊപ്പം ഇന്നോവ കാറില്‍ പണം കോഴിക്കോട് എത്തിച്ചത് താനാണെന്നും സുബൈര്‍ പറഞ്ഞിരുന്നു.
രാഷ്ട്രീയപ്രേരിതമായി ഉയര്‍ത്തിക്കൊണ്ടുവന്ന അടിസ്ഥാനമില്ലാത്ത ആരോപണമാണെന്ന് എളമരം കരീം പ്രതികരിച്ചു. ആര് അന്വേഷിച്ചാലും ഇതു തന്നെയെ ലഭിക്കൂ. എന്നെ ഇക്കാര്യം അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് കേസ് എഴുതിത്തള്ളിയത് അറിയുന്നത്. ആരോപണത്തിനു പിന്നില്‍ ഒരു വസ്തുതയുമില്ലെന്ന് അന്നേ പറഞ്ഞിരുന്നെന്നും കരീം കൂട്ടിച്ചേര്‍ത്തു.
Discussion about this post