ഡല്‍ഹി: യോഗ കോഴ്സ് തുടങ്ങാനുള്ള നിര്‍ദ്ദേശം ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ തള്ളി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായും യു.ജി.സിയുമായും ആലോചിച്ച് വാഴ്സിറ്റി ഭരണസമിതി മുന്നോട്ട് വച്ച നിര്‍ദ്ദേശമാണ് അക്കാദമിക്
കൗണ്‍സില്‍ തള്ളിയത്.
ആത്മീയവും പൗരാണികവുമായ പാരമ്പര്യങ്ങളെയും ഇന്ത്യന്‍ മൂല്യങ്ങളേയും ഉയര്‍ത്തിക്കാട്ടാന്‍ എന്ന പേരിലായിരുന്നു യോഗയും ഭാരതീയ പൈതൃകവും സംബന്ധിച്ച് കോഴ്സുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം. മൂന്ന് ഹ്രസ്വകാല കോഴ്സുകള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശമാണ് മുന്നോട്ട് വച്ചത്.
മാനവവിഭവശേഷി വകുപ്പിന്റ സഹായത്തോടെ സംസ്കൃത പഠന കേന്ദ്രമാണ് ഇത്തരമൊരു കോഴ്സ് തുടങ്ങാന്‍ തീരുമാനിച്ചത്. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവരാണ് ഈ നിര്‍ദേശം തള്ളിയതിന് പിന്നിലുള്ളവരെന്ന് സംസ്കൃത പഠന വിഭാരത്തിലെ ഒരു അസോസിയേറ്റ് പ്രൊഫസര്‍ പറഞ്ഞു.
Discussion about this post