പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയനെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ രൂക്ഷമായി വിമർശിച്ച സിപിഎം നേതാവിനെതിരെ നടപടി. പത്തനംതിട്ട കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും സി.പി.എം പന്തളം ഏരിയ കമ്മിറ്റി അംഗവുമായ അഡ്വ. ബി. ബെന്നിക്കെതിരെയാണ് നചപടി. ഇയാളെ പന്തളം ഏരിയ കമ്മറ്റി തരംതാഴ്ത്തി.ഇദ്ദേഹത്തെ ബ്രാഞ്ച് കമ്മിറ്റി മുതൽ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട് എന്നാണ് വിവരം.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനേറ്റ പരാജയത്തെ പരാമർശിച്ച് സി.പി.എം പന്തളം ഏരിയ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ ഏകാധിപത്യം പാർട്ടിയെ തകർക്കും എന്ന തരത്തിലുള്ള ബെന്നിയുടെ ശബ്ദസംഭാഷണം ഏറെ ചർച്ചയായിരുന്നു. ഇതാണ് നടപടിയ്ക്ക് കാരണം.












