ഓരോ മുഖത്തും പുഞ്ചിരി നിറയട്ടെ ഓരോ നിമിഷവും സന്തോഷഭരിതമാവട്ടെ എന്ന സന്ദേശവുമായി മോഹന്‍ലാലിന്റെ പുതിയ ഡോക്യുമെന്ററി.ഹരി പി നായര്‍ സംവിധാനം ചെയ്ത പുഞ്ചിരിക്കൂ പരസ്പരംം എന്ന ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത് രമേഷ് പിഷാരടിയാണ്. മോഹന്‍ ലാലിനൊപ്പം രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ധര്മജന്, പേളി മാണി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഷോര്‍ട് ഫിലിം പ്രകാശനം ചെയ്തത്. പരസ്പരം പുഞ്ചിരിക്കാന്‍ എല്ലാവരോടുമുള്ള ആഹ്വാനമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വെറും 2 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ഷോര്‍ട്ട് ഫിലിം വളരെ നന്നായി തന്നെ അതിന്റെ സന്ദേശം കൈമാറുന്നുമുണ്ട്.
Discussion about this post