ലക്‌നൗ:സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി ചിത്രീകരിക്കുന്ന ഒരു ഹോർഡിംഗ് വൈറൽ. പാർട്ടിയുടെ ലക്‌നൗവിലെ പാർട്ടിയുടെ ഓഫീസിന് പുറത്ത് ജന്മദിനത്തിന് മുന്നോടിയായാണ് പ്രത്യക്ഷപ്പെട്ടത്.ജൂലൈ ഒന്നിനാണ് അഖിലേഷ് യാദവിന്റെ ജന്മദിനം.
അഖിലേഷിനെ രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുന്ന ഇത്തരം പോസ്റ്ററുകൾ ഇതാദ്യമല്ല. നേരത്തെ 2023 ഒക്ടോബറിൽ പാർട്ടിയുടെ ലഖ്‌നൗ ഓഫീസിന് പുറത്ത് സമാനമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു . പാർട്ടി വക്താവ് ഫക്രുൽ ഹസൻ ‘ചാന്ദ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്.
അഖിലേഷ് യാദവിന്റെ ജന്മദിനം ജൂലൈ 1 നാണ്, എന്നാൽ തങ്ങളുടെ നേതാവിനോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ, സമാജ്‌വാദി പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മദിനം ഒന്നിലധികം തവണ ആഘോഷിക്കുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു.
Discussion about this post