ശ്രീനഗർ: ലഡാക്കിൽ അഞ്ച് സൈനികരെ ഒഴുക്കിൽപ്പെട്ട് കാണാതായി.ലഡാക്കിലെ ന്യോമചുഷുൽ മേഖലയിൽ യഥാർത്ഥ നിയന്ത്രണ രേഖയ്ക്ക് (എൽഎസി) സമീപം ടി 72 ടാങ്കിൽ നദി മുറിച്ചുകടക്കുന്നതിനിടെ കരസേനയിലെ അഞ്ച് സൈനികർ ഒഴുക്കിൽപ്പെടുകയായിരുന്നു. മന്ദിർ മോറിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.
അഞ്ച് സൈനികരുമായി ടി72 ടാങ്ക് നദി മുറിച്ചുകടക്കുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിപ്പോവുകയായിരുന്നു.സംഭവസമയത്ത് ഒരു ജെസിഒയും 4 ജവാൻമാരും ഉൾപ്പെടെ അഞ്ച് സൈനികരാണ് ടാങ്കിലുണ്ടായിരുന്നത്.










