തിരുവനന്തപുരം: കയര്‍ഫെഡ് അഴിമതിക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ മകന് അരുണ്‍ കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിന്റെ ശുപാര്‍ശ. അന്വേഷണ ഉദ്യോഗസ്ഥനായ കൊച്ചി സ്പെഷ്യല്‍ സെല്‍ എസ്.പിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തില്‍ അഴിമതി സംബന്ധിച്ച തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് നേരത്തെ നല്‍കിയതാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്. ചേര്‍ത്തലയില്‍ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതിന് കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. കയര്‍ഫെഡ് എം.ഡി ആയിരിക്കെ 2001 ല്‍ അരുണ്‍കുമാര്‍ 41 ലക്ഷത്തിന്റെ അഴിമതി നടത്തിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടന്നത്.
Discussion about this post