ബംഗളൂരു: തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് ഭീകരർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നും മുഹമ്മദ് ആരിഫിനെയും താനെയിൽ നിന്നും ഹംറാസ് വർഷിദ് ഷെയ്ഖ് എന്ന ഭീകരനെയുമാണ് എൻഐഎ പിടികൂടിയത്.
ഭീകരസംഘടനയിലേക്ക് യുവാക്കളെ എത്തിക്കാൻ നിരന്തരം പരിശ്രമിച്ചിരുന്നവരാണ് പിടിയിലായത്. ഭീകരസംഘടനയിലെ വിദേശത്തുള്ള ഫണ്ട് ഇടപാടുകാരുമായി ഓൺലൈനിലൂടെ ഇവർ ബന്ധം പുലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമുള്ള തീവ്രവാദ സംഘടനകൾ യുവാക്കളെ തീവ്രവാദികളാക്കി അക്രമത്തിലും ഭീകരതയിലും ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന്എൻഐഎ വ്യക്തമാക്കി.
ഇവരുടെ തീവ്രവാദ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് വലയിലാക്കിയതെന്ന് എൻഐഎ കൂട്ടിച്ചേർത്തു.
Discussion about this post