തിരുവനന്തപുരം: ഖജനാവ് കാലിയായിരിക്കുമ്പോഴും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡൻസ് അസോസിയേഷനിലെ 392 ആം നമ്പർ ആഡംബര വസതിയാണ് സജി ചെറിയാൻറെ താമസത്തിനായി സർക്കാർ വാടകക്ക് എടുത്തത്.
85000 രൂപയാണ് ആഡംബര വസതിയുടെ പ്രതിമാസ വാടകയെന്നാണ് വിവരം.. കറന്റ് ചാർജ് , വാട്ടർ ചാർജ് തുടങ്ങിയവ ഇതിന് പുറമേയാണ്.ഒരു വർഷം വാടക മാത്രം 10.20 ലക്ഷം ആകും. ഇതിന് പുറമേ ലക്ഷങ്ങൾ ചിലവിട്ട് വാടക വീടിന്റെ മോടി പിടിപ്പിക്കൽ ടൂറിസം വകുപ്പ് ഉടൻ നടത്തും. ഔട്ട് ഹൗസ് ഉൾപ്പെടെ വിശാല സൗകര്യമുള്ള വസതിയാണിത്.
ഔദ്യോഗിക വസതിയായി സർക്കാർ മന്ദിരങ്ങൾ ഒഴിവ് ഇല്ലാത്തതു കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സർക്കാർ വിശദികരണം. വഞ്ചിയൂരിൽ താമസിക്കുന്ന വർഷ ചിത്ര എന്ന സത്രീയുടേതാണ് ഈ ആഡംബര വസതി.
Discussion about this post