കൊല്ലം: വിദ്യാർത്ഥികളോട് അതിരുവിട്ട് പെരുമാറിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കൊല്ലം മുകുന്ദപുരം സ്വദേശി അബ്ദുൾ വഹാബ് ആണ് അറസ്റ്റിലായത്. ചവറ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പന്മനയിലെ മദ്രസയിലെ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് വിവരം. അദ്ധ്യാപകൻ ദേഹത്ത് സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പോലീസിന് മൊഴി നൽകി.
പോക്സോ വകുപ്പ് പ്രകാരമാണ് അബ്ദുൾ വഹാബിനെതിരെ കേസ് എടുത്തിരിക്കുന്നത്.












