ബംഗളൂരു : എയ്റോ ഷോയിൽ റഫേൽ പറത്തി വീണ്ടും റെക്കോഡിട്ട് ബിജെപി എം.പി. സരൻ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എം.പിയും മുൻ മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയാണ് പോർ വിമാനമായ റഫേൽ പറത്തിയത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം റഫേൽ പറത്തുന്നത്. 2017 ലായിരുന്നു ആദ്യ തവണ അദ്ദേഹം റഫേൽ പറത്തിയത്. ഇത്തവണ പറക്കൽ 40 മിനുറ്റ് നീണ്ടു നിന്നു.
പൈലറ്റ് ലൈസൻസുള്ള റൂഡി സുഖോയ് 57, എഫ് 35, എഫ്-16 , വിവിധ മിഗ് വിമാനങ്ങൾ തുടങ്ങിയവ പറത്തിയിട്ടുണ്ട്. ധാക്കയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് കോവിഡ് സമയത്ത് കാർഗോ വിമാനവും പറത്തിയിട്ടുണ്ട്.
പ്രതിരോധ മേഖലയുടെ പ്രസക്തി മനസ്സിലാക്കിയ സംസ്ഥാനമാണ് കർണാടകയെന്ന് അദ്ദേഹം വ്യക്തമാക്കി. പോർ വിമാനങ്ങളുടെ ഭാഗങ്ങളും ഹെലികോപ്ടറുകളും നിർമ്മിക്കുന്ന ഫാക്ടറികൾ കർണാടകയിലുണ്ട്. ഇത്തരത്തിലുള്ള യാതൊന്നും ബിഹാറിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റഫേൽ പറത്തിയ , ലൈസൻസുള്ള ഒരേ ഒരു പാർലമെന്റേറിയൻ എന്ന റെക്കോഡാണ് റൂഡി വീണ്ടും തന്റെ പേരിൽ കുറിച്ചത്.
Discussion about this post