ലക്നൗ: മയിലിനെ വിഴുങ്ങിയ മുതലയെ ചത്ത നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം. ഹസാര കനാലിൻറെ തീരത്താണ് മുതലയെ ചത്തനിലയിൽ കണ്ടെത്തിയത്. മയിലിനെ വിഴുങ്ങിപ്പോൾ ശ്വാസതടസം ഉണ്ടായതാകാം മുതല ചാകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വ്യാഴാഴ്ചയാണ് നദ്രാസി പ്രദേശത്തെത്തിയ ചില സഞ്ചാരികൾ ഹസാര നദിതീരത്ത് മുതലയെ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസും ഫോറസ്റ്റ് സംഘവും സ്ഥലത്തെത്തി. വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെയാണ് മുതലയെ പരിശോധിച്ചത്.
സംഭവസ്ഥലത്ത് വെച്ച് തന്നെ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മുതലയുടെ വയറ്റിലും തൊണ്ടയിലും മയിലിൻറെ തൂവലും കൊക്കും കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.








