ആലപ്പുഴ: ഇസ്രായേലിൽ നിന്നും കണ്ണൂർ സ്വദേശി മുങ്ങിയത് ആസൂത്രിതമായാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. നല്ല ഉദ്ദേശത്തോടെയായിരുന്നു സംഘത്തെ ഇസ്രായേലിലേക്ക് അയച്ചത്. കാണാതായ ബിജു കുര്യനെ കണ്ടെത്താൻ ഊർജ്ജിത അന്വേഷണം ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിജുവിനെ കാണാതായത്. ഈ വിവരം അപ്പോൾ തന്നെ തനിക്ക് ലഭിച്ചു. ഞായറാഴ്ച രാവിലെയെങ്കിലും അദ്ദേഹം ഹോട്ടലിൽ എത്തുമെന്നാണ് കരുതിയത്. എന്നാൽ ആ പ്രതീക്ഷ തെറ്റി. ബിജു വളരെ ആസൂത്രിതമായാണ് മുങ്ങിയത്.
ബിജു സുരക്ഷിതനാണ്. ഇതുവരെ നടത്തിയ അന്വേഷണത്തിൽ അപകടം ഒന്നും ഉണ്ടായതായി വിവരം ലഭിച്ചില്ല. സംഭവത്തിൽ കർഷക സംഘത്തോടൊപ്പമുള്ള കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് കുമാർ പരാതി നൽകിയിട്ടുണ്ട്. കൂടാതെ ഇസ്രായേലിലെ ഇന്ത്യൻ എംബസ്സിയിലും വിവരം നൽകിയിട്ടുണ്ട്. കർഷക സംഘം അടുത്ത ദിവസം സംസ്ഥാനത്ത് എത്തും. ഇതിന് ശേഷം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
Discussion about this post