പാലക്കാട്; പ്രണയതകർച്ചയുടെ പേരിൽ പരിഹസിച്ച ബന്ധുക്കളെ ആക്രമിച്ച് യുവാവ്. പാലക്കാടാണ് സംഭവം. ഒറ്റപ്പാലം പഴയിലക്കിടി സ്വദേശിയായ ബിഷറുൽ ഹാഫിയാണ് സ്വന്തം സഹോദരിയെയും സഹോദരങ്ങളുടെ ഭാര്യയെയും ആക്രമിച്ചത്. ചുറ്റിക കൊണ്ടാണ് ആക്രമണം നടത്തിയത്.
ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തന്റെ പ്രണയനൈരാശ്യത്തെ പരിഹസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. ഉച്ചയോടെയായിരുന്നു സംഭവം . യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഹോദരി അനീറ, സഹോദരങ്ങളുടെ ഭാര്യമാരായ സക്കീറ, റിൻസി എന്നിവരെയാണ് ഇയാൾ ചുറ്റിക കൊണ്ട് ആക്രമിച്ചത്. ഇതിലൊരാൾ ഗർഭിണിയാണ്
Discussion about this post