മുംബൈ: ബാലിയില്‍ അറസ്റ്റിലായ കുപ്രസിദ്ധ അധോലോക നായകന്‍ ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരില്ല. അഗ്‌നിപര്‍വതസ്‌ഫോടനത്തെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചിടാന്‍ ഇന്‍ഡൊനീഷ്യന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചതാണ് കാരണം. വ്യാഴാഴ്ച വരെ വിമാനത്താവളം അടച്ചിടനാണ് സര്‍ക്കാരിന്റെ തീരുമാനം.
വിമാനത്താവളങ്ങള്‍ അടച്ചത് ഛോട്ടാ രാജനെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി. രാജനെ ഇന്ന് ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനായി ബാലിയിലെത്തിയ ഇന്ത്യന്‍ പോലീസ് സംഘം പോലീസ് ആവശ്യമായ രേഖകള്‍ ഇന്‍ഡൊനീഷ്യന്‍ സര്‍ക്കാരിന് കൈമാറുകയും ഈ രേഖകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തിരുന്നു. സി.ബി.ഐ, മുംബൈ, ഡല്‍ഹി പോലീസ് എന്നിവരടങ്ങിയ സംഘമാണ് രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ബാലിയിലുള്ളത്.
ചൊവ്വാഴ്ച ലമ്പോക്കിലെ മൗണ്ട് ബറുജാരിയില്‍ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ബാലി, ലമ്പോക്ക്, വിമാനത്താവളങ്ങള്‍ അടച്ചിടാന്‍ ഇന്‍ഡൊനീഷ്യ തീരുമാനിച്ചത്. അഗ്‌നിപര്‍വതത്തില്‍ നിന്ന് ചാരവും പുകയും വ്യാപിച്ചതിനെ തുടര്‍ന്ന് ഇന്‍ഡോനേഷ്യയിലെ ഗതാഗതസംവിധാനങ്ങള്‍ താറുമാറായിരിക്കുകയാണ്.
Discussion about this post