മുംബൈ; ദാദാ സാഹെബ് പുരസ്കാരം ഇന്ത്യയിലെ ജനങ്ങൾക്കും ഭീകരവാദത്തിന്റെ ഇരകൾക്കും സമർപ്പിക്കുന്നുവെന്ന് ദ കശ്മീർ ഫയൽസിന്റെ സംവിധായകൻ വിവേക് അഗ്നിഹോത്രി.
മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ദ കശ്മീർ ഫയൽസ് നേടി. ഭീകരവാദത്തിന്റെ ഇരകളായ എല്ലാവർക്കുമായി ഈ പുരസ്കാരം സമർപ്പിക്കുന്നു. അനുഗ്രഹത്തിനായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും പുരസ്കാരം അർപ്പിക്കുന്നുവെന്ന് വിവേക് അഗ്നിഹോത്രി ട്വീറ്റ് ചെയ്തു. ട്രോഫിയുടെ ഫോട്ടോയും വീഡിയോയും അദ്ദേഹം പങ്കിട്ടിട്ടുണ്ട്.
വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 1990 കാലഘട്ടത്തെ കശ്മീരിലെ കലാപമാണ് സംസാരിക്കുന്നത്. അന്നത്തെ കാലത്ത് കശ്മീരി പണ്ഡിറ്റുകൾ നേരിട്ട കൂട്ടക്കൊലയും പലായനവും വരച്ചുകാട്ടുന്ന ചിത്രത്തിൽ അനുപം ഖേർ മിഥുൻ ചക്രവർത്തി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ ആണ് ഫിലിം ഓഫ് ദി ഇയർ പുരസ്കാരം നേടിയത്. ദുൽഖൽ സൽമാനും ഋഷഭ് ഷെട്ടിയും പുരസ്കാരത്തിന് അർഹരായി.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചുപ്പിലെ നെഗറ്റീവ് ഷേഡുള്ള നായക വേഷത്തിനാണ് ദുൽഖറിന് പുരസ്കാരം.കാന്താരയിലെ അഭിനയത്തിനാണ് ഋഷഭ് ഷെട്ടിക്ക് മോസ്റ്റ് പ്രോമിസിംഗ് ആക്ടർ പുരസ്കാരം.
ഗംഗുഭായി കതിയവാടിയിലെ അഭിനയത്തിലൂടെ ആലിയ ഭട്ട് മികച്ച നടിയായി. ബ്രഹ്മാസ്ത്രയിലൂടെ രൺബീർ കബൂറിനും പുരസ്കാരം ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകൻ: ആർ ബൽകി ചുപ്: റിവൻജ് ഓഫ് ദ ആർടിസ്റ്റ്. മികച്ച സഹനടൻ: മനീഷ് പോൾ,ചലച്ചിത്ര വ്യവസായത്തിലെ മികച്ച സംഭാവന: രേഖ,മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്നസ്, ക്രിട്ടിക്സ് മികച്ച നടൻ: വരുൺ ധവാൻ ഭേദിയ, ടെലിവിഷൻ സീരീസ്: അനുപമ, ബഹുമുഖ നടൻ: ദ കശ്മീർ ഫയൽസിനായി അനുപം ഖേർ,മികച്ച ഗായകൻ: സച്ചേത് ടൻഡൻ,മികച്ച ഗായിക: നീതി മോഹൻ,മികച്ച ഛായാഗ്രാഹകൻ: വിക്രം വേദയ്ക്ക് പി എസ് വിനോദ്, സംഗീത മേഖലയിലെ മികച്ച സംഭാവന: ഹരിഹരൻ
Discussion about this post