പ്രമുഖ ബിജെപി നേതാവ് സുബ്രഹ്ണണ്യം സ്വാമിയുടെ പുസ്തകം ഹിന്ദു മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ശത്രുതയക്കിടയാക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. സുബ്രഹ്മണ്യം സ്വാമി എഴുതിയ തീവ്രവാദത്തെ കുറിച്ചുള്ള പുസ്തകത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പുസ്തകം വര്‍ഗ്ഗീയത വളര്‍ത്തുന്നതായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്.
ഐപിസി 153 എയെ ചോദ്യം ചെയ്തുകൊണ്ട് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് ഐപിസി 153 എയും അനുബന്ധ നിയമങ്ങളും എന്നതായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം.
സ്വാമിയുടെ പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ചിഹ്നങ്ങളുമെല്ലാം സെക്ഷന്‍ 153 എ പ്രകാരം കുറ്റകരമായതാണെന്നും അത് മതസ്പര്‍ദ്ധ വളര്‍ത്തുന്നതാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു.
‘ഇന്ത്യയിലെ ഭീകരവാദം:രാജ്യസുരക്ഷയെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രം’-എന്ന പുസ്തകത്തിനെതിരായുള്ള ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തെ കുറിച്ച് സുബ്രഹ്മണ്യം സ്വാമി ഇതുവരെയും പ്രതികരിച്ചിട്ടില്ല.
Discussion about this post