ടെഹ്‌റാൻ: ഭീകരതയ്ക്ക് വളം വച്ച് ഇറാനിയൻ ഫൗണ്ടേഷൻ. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ പൊതുവേദിയിൽ വച്ച് ആക്രമിച്ച ഭീകരന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാനിയൻ ഫൗണ്ടേഷൻ. ഇറാനിയൻ മതനേതാവ് അയത്തൊള്ള റുഹൊള ഖൊമേനിയുടെ കടുത്ത ആരാധകനും തീവ്ര ഇസ്ലാം വിശ്വാസിയുമായ ഹാദി മേതറിനാണ് ഇറാനിയൻ ഫൗണ്ടേഷൻ പാരിതോഷികം പ്രഖ്യാപിച്ചത്. കൃഷിഭൂമിയാണ് ഹാദി മേതറിന് നൽകുക. 24 സെന്റോളം ഭൂമിയാണ് നൽകുന്നത്.
എനിക്ക് അയാളെ ഇഷ്ടമല്ല, ഇസ്ലാമിനെ ആക്രമിച്ച് ഇല്ലാതാക്കിയ വ്യക്തിയാണ് സൽമാൻ റുഷ്ദി. ഇസ്ലാമിന്റെ വിശ്വാസങ്ങളെ അയാൾ തകർത്തു. കൊല്ലണമെന്ന് വിചാരിച്ചാണ് കുത്തിയത് എന്നായിരുന്നു പോലീസ് പിടികൂടിയതിന് പിന്നാലെ ഹാദി മേതർ പ്രതികരിച്ചത്. ഇയാളുടെ ആക്രമണത്തിൽ റുഷ്ദിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റാണ് അഹമ്മദ് സൽമാൻ റുഷ്ദി. സാത്താനിക് വേഴ്‌സസ് ,മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്നീ കൃതികളിലൂടെ അദ്ദേഹം ലോകശ്രദ്ധ പിടിച്ചു പറ്റി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന നിമിഷം ജനിക്കുകയും ഇന്ത്യാ പാക് ചരിത്രത്തിലെ നിർണായക ഘട്ടങ്ങളിലൂടെയും അതിജീവിക്കുന്ന വ്യക്തിയുടെ ജീവിതമായിരുന്നു മിഡ്നൈറ്റ്സ് ചിൽഡ്രൻ എന്ന കൃതിയുടെ ഇതിവൃത്തം. യുകെയിൽ മാത്രം ഒരു ദശലക്ഷത്തിലധികം കോപ്പികളാണ് വിറ്റഴിച്ചത്.
1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ നാലാമത്തെ പുസ്തകം, ‘ദ സാത്താനിക് വേഴ്‌സസ്’ അദ്ദേഹത്തെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടാക്കി മാറ്റി. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ പുസ്തകം നിരോധനം ഏർപ്പെടുത്തി. 1989 ഫെബ്രുവരി 14ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയ റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു മില്യൺ ഡോളർ പാരിതോഷികം വാഗ്ദാനം ചെയ്തിരുന്നു. മതനിന്ദ ആരോപിച്ചായിരുന്നു ഭീഷണികൾ ഉയർന്നത്. പിന്നീട് സ്വയരക്ഷയ്ക്കായി അദ്ദേഹം പലായനം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു. ശേഷം 2004ൽ ഇറാൻ ഫത്വ പിൻവലിച്ചതോടെയാണ് പൊതുവേദികളിൽ സജീവമായത്
Discussion about this post