കൊച്ചി: തെരുവ്‌നായകളെ പിടികൂടണമെന്ന് ഹൈക്കോടതി. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തെരുവ്‌നായകളെ പിടിക്കുന്നതില്‍ നിയമാനുസൃതമായ നടപടികള്‍ എടുക്കാം. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എം.എം. ഷഫീഖും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റേതാണ് ഉത്തരവ്.
സംസ്ഥാനത്തെ തെരുവുനായ്ക്കളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഡിവിഷന്‍ ബഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചിരുക്കുന്നത്
പേപിടിച്ച തെരുവ് നായകളെ കൊല്ലാമെന്നും ഇക്കാര്യത്തില്‍ കേന്ദ്ര നിയമമാണ് നടപ്പാക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ നായകളെയും മാരകമായ അസുഖം ബാന്ധിച്ച നായകളെയും കൊല്ലാം.
നിയമാനുസൃതമായ വന്ധ്യംകരണം ഉറപ്പാക്കണം. വന്ധ്യംകരണം കഴിഞ്ഞ നായകളെ സംരക്ഷിക്കാന്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കണം. അതിനായി തദ്ദേശ സ്ഥാപനങ്ങള്‍ വഹാനങ്ങളൊരുക്കണം. ഇവയെ പരിപാലിക്കാന്‍ എല്ലാ താലൂക്കുകളിലും ആശുപത്രികള്‍ സ്ഥാപിക്കണം. സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
Discussion about this post