തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 5,150 രൂപയും പവന് 41,200 രൂപയുമായി.
മൂന്ന് ആഴ്ചയ്ക്കിടെ 1800 രൂപയാണ് സ്വർണത്തിന് കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഫെബ്രുവരി ആദ്യം ഒരു പവൻ സ്വർണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി 2ന് രണ്ട് തവണയായി 680 രൂപ വർദ്ധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു. പിന്നീട് സ്വർണത്തിന് വില കുറയുകയായിരുന്നു.
ഇന്നലെ സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 41,360 രൂപയിൽ എത്തിയിരുന്നു.
Discussion about this post