പാലക്കാട്: ഗജവീരൻ ചെർപ്പുളശ്ശേരി അയ്യപ്പൻ ചരിഞ്ഞു. 54 വയസ്സായിരുന്നു. ചെർപ്പുളശ്ശേരി രാജപ്രഭ വീട്ടിൽ പ്രഭാവതിയുടെ ഉടമസ്ഥതയിലുള്ള കൊമ്പനാണ് അയ്യപ്പൻ.
ബിഹാറിൽ നിന്ന് കൊല്ലം ഷാജി കേരളത്തിലെത്തിച്ച ലക്ഷണമൊത്ത കൊമ്പനായിരുന്നു അയ്യപ്പൻ. 14 വർഷം മുൻപാണ് അയ്യപ്പനെ ചെർപ്പുളശ്ശേരിയിലെ ഉടമ വാങ്ങിയത്. രണ്ടാഴ്ച മുൻപ് എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തിലാണ് അവസാനമായി പങ്കെടുത്തത്.
തൃശൂർ പൂരം ഉൾപ്പെടെ കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും പൂരങ്ങളിൽ നിറസാന്നിധ്യമായിരുന്നു ചെർപ്പുളശ്ശേരി അയ്യപ്പൻ. ക്ഷീണത്തെ തുടർന്ന് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് ചരിഞ്ഞത്. സംസ്കാരം വാളയാർ വനത്തിൽ നടക്കും.
Discussion about this post