എറണാകുളം : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെറുപ്പിക്കൽ കേസിലെ പ്രതിക്ക് ജാമ്യം. പ്രധാന പ്രതിയും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷന് ആണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ആണ് ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് അരവിന്ദാക്ഷൻ കോടതിയെ സമീപിച്ചത്.
10 ദിവസത്തേക്ക് ആണ് ഇടക്കാല ജാമ്യം. കോടതി ഹർജി പരിഗണിക്കുന്നതിനിടെ കള്ളപ്പണം കേസിൽ ജാമ്യം പരിഗണിക്കുന്ന കോടതിക്ക് ഇടക്കാല ജാമ്യവും പരിഗണിക്കാനുള്ള അധികാരം ഉണ്ടെന്ന് കെജ്‌രിവാൾ കേസിലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി അരവിന്ദാക്ഷന്റെ അഭിഭാഷകൻ ചൂണ്ടി കാട്ടിയിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
വിവാഹത്തിന് ജാമ്യം അനുവദിക്കുന്നതിൽ പ്രശ്നം ഇല്ലെന്ന് ഇ ഡിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടെ പരിഗണിച്ചായിരുന്നു കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
Discussion about this post