പാലക്കാട്: ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി ആകാൻ ഇല്ലെന്ന് സിനിമ താരം രമേഷ് പിഷാരടി. പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർഥി ആയി പരിഗണിക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ആണ് താരത്തിന്റെ പ്രതികരണം.ഫേസ്ബുക്കിലൂടെ ആണ് മത്സരിക്കാൻ ഇല്ലെന്ന് അദ്ദേഹം വ്യക്തം ആക്കിയത്.
രാവിലെയോടെ ആയിരുന്നു രമേഷ് പിഷാരടി പാലക്കാട് മത്സരിക്കും എന്ന വാർത്തകൾ പുറത്ത് വന്നത്. കോൺഗ്രസിന്റെ സ്ഥാനാർഥികളുടെ പ്രഥമ പട്ടികയിൽ അദ്ദേഹവും ഉൾപ്പെട്ടയിട്ടുണ്ട് എന്നായിരുന്നു വാർത്തകൾ. ഇത് വലിയ ചർച്ചകളിലേക്കും വഴിവച്ചിരുന്നു. ഇതോടെയാണ് സ്ഥാനാർഥി ആകാൻ ഇല്ലെന്ന് പിഷാരടി അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
… നിയമസഭ ഉപതിരഞ്ഞെടുപ്പ് …
മത്സര രംഗത്തേക്ക് ഉടനെയില്ല..
എന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപെട്ടു വരുന്ന വാർത്തകൾ ശരിയല്ല..
പാലക്കാട്, വയനാട്, ചേലക്കര..
പ്രവർത്തനത്തിനും.. പ്രചരണത്തിനും ശക്തമായി UDF നു ഒപ്പമുണ്ടാവും 💪.
Discussion about this post