കോട്ടയം : കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് കാണാതായത്. ഉദ്യോഗസ്ഥന്റെ ഫോൺ ക്വാർട്ടേഴ്‌സിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെയോടെയാണ് സംഭവം. അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീർ എന്ന് സഹപ്രവർത്തകർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.












