കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്കും മകന്‍ ദുല്‍ഖര്‍ സല്‍മാനും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല. എറണാകുളം പനമ്പിള്ളി നഗര്‍ ഡിവിഷനിലാണു മമ്മൂട്ടിക്ക് വോട്ടുള്ളത്. കഴിഞ്ഞ തവണയും അദ്ദേഹം ഇവിടെയായിരുന്നു വോട്ട് ചെയ്തത്.
അതേ സമയം ജില്ലയില്‍ രാവിലെതന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര ദൃശ്യമാണ്. കനത്ത മഴയെ അവഗണിച്ചും നിരവധി പേര്‍ വോട്ട് ചെയ്യാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകാറിലായതു വോട്ടെടുപ്പ് തടസപ്പെടുത്തിയിട്ടുണ്ട്.
Discussion about this post