തൃശൂര്‍: മലപ്പുറത്തിന് പുറമെ തൃശ്ശൂര്‍ ജില്ലയിലും വോട്ടിങ് യന്ത്രങ്ങളില്‍ തകരാര്‍ കണ്ടെത്തി. 30 ഓളം വോട്ടിങ് യന്ത്രങ്ങളിലാണ് തകരാര്‍ കണ്ടെത്തി. തകരാറിലായ വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല.
ഉദ്യോഗസ്ഥരുടെ പരിചയക്കുറവ് ഗുരുതര പ്രശ്‌നമായിട്ടുണ്ടെന്ന് സിപിഎം പരാതിപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടിയുണ്ടാകുന്നില്ല. യന്ത്രങ്ങള്‍ തകരാറിലായ സ്ഥലത്ത് വോട്ടിങ് സമയം ദീര്‍ഘിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post