Sunday, July 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചരിത്രം നിർണയിക്കുന്ന കണ്ടുപിടിത്തം ഇന്ത്യയിൽ നിന്ന്; തെലങ്കാനയിൽ കണ്ടെത്തിയത് ഭൗമ ഘടനയെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്ന ശിലാപാളികൾ

by Brave India Desk
Feb 28, 2023, 02:45 pm IST
in India, International, Science, Technology
Share on FacebookTweetWhatsAppTelegram

ഹിരോഷിമ സര്‍വ്വകലാശാല, പ്രസിഡന്‍സി സര്‍വ്വകലാശാല, ദേശീയ ഭൂമിശാസ്ത്ര പഠന കേന്ദ്രം എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞിടെ ഹൈദരാബാദില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരത്തിലുള്ള ചിത്രയിലില്‍ നിന്ന് കുറച്ച് ശിലാപാളികള്‍ കണ്ടെത്തി. സാധാരണ പാറക്കഷ്ണങ്ങള്‍ അല്ല. 4.1 ശതകോടി വര്‍ഷം പഴക്കമുള്ള സിര്‍കോണ്‍ എന്ന ധാതുവിന്റെ അംശമുള്ള ശിലകള്‍.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ കണ്ടെത്തലിന്റെ പ്രാധാന്യം ഒന്നുകൂടി വ്യക്തമാകും. ദ്രവാവസ്ഥയിലുള്ള മാഗ്മയില്‍ നിന്നും ഭൂവല്‍ക്കം എന്നറിയപ്പെടുന്ന ക്രസ്റ്റ് രൂപം കൊണ്ടപ്പോള്‍ ഖരാവസ്ഥയിലേക്ക് രൂപാന്തരപ്പെട്ട ആദ്യ ധാതുക്കളില്‍ ഒന്ന് സിര്‍ക്കോണ്‍ ആണെന്നാണ് പറയപ്പെടുന്നത്. അതായത് ഇപ്പോള്‍ ഹൈദരാബാദില്‍ നിന്നും കണ്ടെത്തിയ പാറക്കഷ്ണങ്ങളിലെ സിര്‍കോണ്‍ ഒരുപക്ഷേ ഭൂമിയുടെ ഉത്ഭവകാലത്ത് ഉള്ളതായിരിക്കാം, അല്ലെങ്കില്‍ ഭൂമിയുടെ ഉത്ഭവത്തെ കുറിച്ച് എന്തെങ്കിലും സൂചനകള്‍ നല്‍കാന്‍ കെല്‍പ്പുള്ളതായിരിക്കാം. രസതന്ത്രപരമായി സ്ഥിരതയുള്ള, കാഠിന്യമുള്ള സിര്‍കോണ്‍, ഈ സവിശേഷതകള്‍ കൊണ്ടുതന്നെ പൊടിഞ്ഞുപോകാനുള്ള സാധ്യത വിരളമാണ്. അതിനാല്‍ 4.1 ശതകോടി വര്‍ഷം പഴക്കമുള്ള, ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയ സിര്‍കോണിന് അന്ന് തൊട്ടുള്ള ഭൂമിശാസ്ത്രപരമായ നിര്‍ണായക സംഭവവികാസങ്ങളെ കുറിച്ച് സൂചനകള്‍ നല്‍കാന്‍ സാധിച്ചേക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു.

Stories you may like

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

ഭൂമിയുടെ ചരിത്രത്തിലെ പരമപ്രധാനവും, നിഗൂഢവുമായ ആദ്യ അമ്പതുകോടി വര്‍ഷങ്ങളില്‍ നടന്ന കാര്യങ്ങളെ കുറിച്ച് സൂചന നല്‍കാന്‍ ഈ കണ്ടെത്തലിന് സാധിക്കുമെന്നാണ് ജിയോളജിസ്റ്റുകള്‍ കരുതുന്നത്. ഈ കണ്ടെത്തലുമായി ബന്ധപ്പെട്ട ഗവേഷണം പ്രീകാമ്പ്രിയന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ശിലകളില്‍ ഭൂമിയുടെ ആദ്യകാല ചരിത്രവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഒളിഞ്ഞുകിടക്കുന്നു എന്നതാണ് ചിത്രയിലിലെ ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷണത്തിന്റെ ഭാഗമായ മുതിര്‍ന്ന ജിയോളജിസ്റ്റും പ്രസിഡന്‍സി സര്ഡവ്വകലാശാലയിലെ ജിയോളജി പ്രഫസറും നാച്ചുറല്‍ ആന്‍ഡ് മാത്തമാറ്റിക്കല്‍ സയന്‍സ് ഡീനുമായ ശങ്കര്‍ ബോസ് വ്യക്തമാക്കുന്നു. വളരെ നിര്‍ണായകമായ കണ്ടെത്തലാണിതെന്നും ഇപ്പോള്‍ ലഭിച്ച ശിലഭാഗങ്ങളുടെ തുടര്‍പഠനത്തില്‍ നിന്നും ഭൂമി രൂപപ്പെട്ട് ദശലക്ഷം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴുള്ള രാസ, ഭൗതിക അവസ്ഥകളും വെള്ളത്തിന്റേതുള്‍പ്പടെയുള്ള സാന്നിധ്യവും അറിയാന്‍ കഴിഞ്ഞേക്കുമെന്നും അദ്ദേഹം പറയുന്നു.

അതേസമയം ഇതാദ്യമായല്ല ഇന്ത്യയില്‍ നിന്നും പ്രാചീന ധാതുക്കളുടെ സാന്നിധ്യമുള്ള ശിലാപാളികള്‍ കണ്ടെത്തുന്നത്. 2018ല്‍ ഒഡിഷയിലെ കേന്ദുജര്‍ ജില്ലയില്‍ നിന്നും ലഭിച്ച ടോണലൈറ്റ് ശിലയ്ക്ക് 4.2 ശതകോടി വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016ല്‍ വയനാട്ടില്‍ നിന്നും 4 ശതകോടി വര്‍ഷം പഴക്കമുള്ള സിര്‍കോണ്‍ കണ്ടെത്തിയിരുന്നു. അതേസമയം ഭൂമിയില്‍ തന്നെ ഏറ്റവും പഴക്കമേറിയ സിര്‍കോണ്‍ കണ്ടെത്തിയിട്ടുള്ളത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ ജാക്ക് ഹില്ലില്‍ നിന്നുമാണ്. അതിന് ഏതാണ്ട് 4.4 ശതകോടി വര്‍ഷം പഴക്കമുണ്ടായിരുന്നു.

Tags: EARTH'S FORMATIVE YEARSHIROSHIMA UNIVERSITYNational Centre for Earth Science StudiesHadean Zircon4.1 billion-year-old zirconZIRCON
Share11TweetSendShare

Latest stories from this section

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വീണ്ടും തള്ളി ഡൽഹി കോടതി; വിചാരണയില്ലാതെ തടവിൽ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി തള്ളി

ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷകൾ വീണ്ടും തള്ളി ഡൽഹി കോടതി; വിചാരണയില്ലാതെ തടവിൽ വയ്ക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന വാദം കോടതി തള്ളി

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

PoK കത്തുന്നു; ഭക്ഷ്യ വിതരണവും ഇന്റർനെറ്റും പൂട്ടി പാക് ക്രൂരത, ഇന്ത്യയുടെ പിന്തുണ തേടി കശ്മീരി നേതാക്കൾ

പമ്പ് കാലിയായില്ല , അടുക്കള പൂട്ടിയില്ല ;  പ്രതിസന്ധിയെ കരുത്തോടെ നേരിട്ട മോദി സർക്കാർ

പമ്പ് കാലിയായില്ല , അടുക്കള പൂട്ടിയില്ല ; പ്രതിസന്ധിയെ കരുത്തോടെ നേരിട്ട മോദി സർക്കാർ

Discussion about this post

Latest News

പവർ കണ്ണടകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ‘UV 400’ സംരക്ഷണത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം

പവർ കണ്ണടകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ‘UV 400’ സംരക്ഷണത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കണം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

തീരുമാനങ്ങൾ എടുക്കുമ്പോൾ ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക; ഞായറാഴ്ചത്തെ സമ്പൂർണ്ണ ഫലം

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഇന്ത്യ-ഇസ്രായേൽ സാമ്പത്തിക-സാങ്കേതിക സഹകരണകരാർ ഇന്നുമുതൽ പ്രാബല്യത്തിൽ ; വഴിതുറക്കുന്നത് വമ്പൻ നിക്ഷേപ സാധ്യതകൾക്ക്

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

ഷോപ്പിയാനിൽ ഭീകര സാന്നിധ്യം ; സുരക്ഷാ സേനയും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

പഹൽഗാമിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകളുടെ പോസ്റ്റിൽ രാജ്യവിരുദ്ധ കമന്റ്; സൗദിയിൽ നിന്നും നാട്ടിലെത്തിയ മുഹമ്മദ് സനൂഫിനെ കയ്യോടെ പൊക്കി പോലീസ്

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

ഭാരം കുറയ്ക്കാനും ഏകാഗ്രത കൂട്ടാനും മാച്ചാ ചായ; ഇന്ത്യയിലാദ്യമായി വ്യാവസായിക അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് ചരിത്രം കുറിച്ച് അസം

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ; ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചു

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

പുതിയ തുടക്കങ്ങൾക്കും നേട്ടങ്ങൾക്കും സാധ്യതയുള്ള ശനിമാറ്റം; നിങ്ങളുടെ രാശിയിലുണ്ടോ ഈ ഭാഗ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies