ലഖ്‌നൗ:ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിൻ സ്‌ഫോടനക്കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ച് കോടതി. കേസിലെ എട്ട് പ്രതികളിൽ ഏഴ് പേർക്കാണ് എൻഐഎ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിക്ക് ജീവപര്യന്തം തടവും വിധിച്ചു.
മുഹമ്മദ് ഫൈസൽ, ഗൗസ് മുഹമ്മദ് ഖാൻ, അസ്ഹർ, ആതിഫ് മുസാഫർ, ഡാനിഷ്, മിർ ഹുസൈൻ, ആസിഫ് ഇഖ്ബാൽ എന്നിവർക്ക് വധശിക്ഷയും അതിഫ് ഇറാഖിക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു.
2017 മാർച്ച് 7 ന് ആണ് ഭോപ്പാൽ-ഉജ്ജയിൻ പാസഞ്ചർ ട്രെയിനിൽ ഭീകരാക്രമണം നടന്നത്. മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയില്‍ പ്രവേശിച്ച ശേഷമാണ് ട്രെയിനിന്റെ ഏറ്റവും പിന്നിലെ കോച്ചില്‍ നിന്നു സ്ഫോടനമുണ്ടായത്. ജബ്‌രി, കലപിപ്പല്‍ റെയില്‍വെ സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ രണ്ടു കോച്ചുകള്‍ പൂർണ്ണമായും തകര്‍ന്നിരുന്നു. നിരവധിയാത്രക്കാർ ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്നു.









