തൃശ്ശൂര്‍: തൃശൂര്‍ ജില്ല.യില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് നാളെ നാലിടത്ത് റീ പോളിങ്ങ് നടക്കും. യന്ത്രതകരാര്‍ മൂലം നിര്‍ത്തിവച്ച പോളിങ് പുനരാരംഭിക്കാനാകാത്തതാണു കാരണം. പഴയന്നൂര്‍, തിരുവില്വാമല, അരിമ്പൂര്‍ പഞ്ചായത്തുകളിലാണ് റീ പോളിങ്ങ്.
പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാക്കുളം ബൂത്ത്, അരിമ്പൂര്‍ പഞ്ചായത്തിലെ കുന്നത്തങ്ങാടി, എറവ് സൗത്ത് എന്നീ ബൂത്തുകളിലും തിരുവില്വാമലയിലെ പൂതനക്കരയിലുമാണ് നാളെ റീപോളിങ്ങ് നടക്കുക.
വോട്ടിങ്ങ് യന്ത്രം തകറാറിലായതില്‍ അട്ടിമറി സാധ്യതയില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേ സമയം മലപ്പുറത്ത് വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായ സംഭവത്തെക്കുറിച്ച് കളക്ടറുടെ റിപ്പോര്‍ട്ടില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് കളക്ടര്‍ നല്‍കിയതെന്നാണ് കമ്മീഷന്റെ വിമര്‍ശം. 30 യന്ത്രങ്ങളിലെ തകരാര്‍ മാത്രമാണ് കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തത്. കളക്ടര്‍ ഉചിതമായ നടപടി സ്വീകരിച്ചില്ല എന്നും കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചു. മൂന്നു മണിക്ക് മുമ്പ് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ കളക്ടര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
Discussion about this post