കൊഹിമ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നേരിട്ട് കോൺഗ്രസ്. വോട്ടെണ്ണൽ പുരോഗമിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലും വിരലിലെണ്ണാവുന്ന സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നേറുന്നത്. അതേസമയം ലീഡ് നില മെച്ചപ്പെടുത്തി ബിജെപി സഖ്യത്തിന്റെ തേരോട്ടം തുടരുകയാണ്.
നാഗാലാന്റിൽ രണ്ട് സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. രണ്ടര മണിക്കൂറിന് ശേഷമാണ് രണ്ട് സീറ്റുകളിൽ ഭൂരപക്ഷം നേടാൻ കോൺഗ്രസിന് കഴിഞ്ഞത്. ത്രിപുരയിൽ അഞ്ച് സീറ്റുകളിലാണ് കോൺഗ്രസിന് ലീഡുള്ളത്. ത്രിപുരയിൽ സിപിഎമ്മുമായി സഖ്യം ചേർന്നാണ് കോൺഗ്രസ് മത്സരിക്കുന്നത്. തിപ്ര മോത പാർട്ടി 13 സീറ്റുകളിൽ ലീഡ് തുടരുന്നു.
മേഘാലയയിൽ ആറ് സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. കഴിഞ്ഞ രണ്ട് മണിക്കൂറായി ഈ നില തുടരുകയാണ്. അതേസമയം ഒൻപത് സീറ്റുകൾ തൃണമൂൽ കോൺഗ്രസിനുണ്ട്. കേന്ദ്രത്തിനെതിരെ നടത്തിയ പ്രചാരണങ്ങളൊന്നും കോൺഗ്രസിനെ തുണച്ചില്ലെന്നാണ് ലീഡ് നിലയിൽ നിന്നും വ്യക്തമാകുന്നത്.
Discussion about this post