കൊച്ചി: മലബാർ ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന രാമസിംഹൻ അബൂബക്കറിന്റെ ചരിത്ര സിനിമ ‘1921 പുഴ മുതൽ പുഴ വരെ‘യുടെ പോസ്റ്ററുകൾ വലിച്ചു കീറി വിദ്വേഷ പ്രചാരകർ. സംസ്ഥാന വ്യാപകമായി ചിത്രത്തിനെതിരേ വലിയ തോതിലുള്ള ആക്രമണമാണ് അസഹിഷ്ണുതാവാദികൾ നടത്തുന്നത്. കോഴിക്കോട് ചിത്രത്തിന്റെ പോസ്റ്ററുകൾ കീറിയ വാർത്ത സംവിധായകൻ രാമസിംഹൻ തന്നെയാണ് പുറത്തു വിട്ടത്.
ചിത്രം പ്രഖ്യാപിച്ച നാൾ മുതൽ എതിർപ്പുമായി രഹസ്യമായി ഇടതുപക്ഷവും പരസ്യമായി ഇസ്ലാമിക മൗലികവാദികളും രംഗത്ത് വന്നിരുന്നു. ഇതിനെയൊക്കെ തരണം ചെയ്ത്, നാളെ ചിത്രം റിലീസിന് തയ്യാറെടുക്കവെയാണ് ഇത്തരത്തിലുള്ള ആക്രമണം ചിത്രത്തിനെതിരെ നടക്കുന്നത്.
മമധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാമസിംഹന്റേതാണ്. ഈ ചിത്രം 1921ലെ ആത്മാക്കൾക്കുള്ള സമൂഹ ബലിയാണെന്ന് കഴിഞ്ഞ ദിവസം രാമസിംഹൻ പറഞ്ഞിരുന്നു. ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ്, അതാണ് 1921 പുഴമുതൽ പുഴവരെ എന്നും രാമസിംഹൻ വ്യക്തമാക്കിയിരുന്നു.
Discussion about this post