Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

800 വര്‍ഷം പഴക്കമുള്ള മമ്മി ‘കാമുകി’യാണെന്ന് 26കാരന്‍; കൂള്‍ ബാഗില്‍ ഒപ്പം കൊണ്ടുനടന്നു; ഒടുവില്‍ പോലീസ് പിടിച്ചു

by Brave India Desk
Mar 2, 2023, 11:11 pm IST
in News, International, Offbeat
Share on Facebook
Tweet
WhatsApp
Telegram

ചില വാര്‍ത്തകള്‍ കാണുമ്പോള്‍ എന്തൊക്കെ വിചിത്ര സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നതെന്ന് തോന്നും. അത്തരമൊരു വാര്‍ത്തയാണ് പെറുവില്‍ നിന്നുള്ളത്. ഏതാണ്ട് 600-800 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മമ്മി (സംരക്ഷിക്കപ്പെട്ട മൃതശരീരം)ഒരു യുവാവിന്റെ കൂള്‍ ബാഗില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. തന്റെ കാമുകിയാണ് അതെന്നാണ് യുവാവിന്റെ അവകാശവാദം.

Stories you may like

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

ജൂലിയോ സീസര്‍ ബെര്‍മെജോ എന്ന ഇരുപത്തിയാറുകാരനാണ് മമ്മിയെ ‘കാമുകി’യാക്കിയത്. ഇദ്ദേഹം നേരത്തെ ഒരുഫുഡ് ഡെലിവറി മാനായിരുന്നു. ബെര്‍മെജോ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ കിളി പോയതാണോ എന്ന സംശയം തോന്നുക സ്വാഭാവികമാണ്. കാരണം മൂന്ന്് പതിറ്റാണ്ടായി ഈ മമ്മി തന്റെ വീട്ടില്‍ ഉണ്ടായിരുന്നു എന്നും അതിനൊപ്പം ഉറങ്ങുക വരെ ചെയ്തിട്ടുണ്ടെന്നുമൊക്കെയാണ് ഈ യുവാവ് പറയുന്നത്. വീട്ടില്‍ എന്റെ മുറിയിലായിരുന്നു അവളെന്നും എന്റെയൊപ്പമാണ് ഉറങ്ങിയിരുന്നതെന്നും അവളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് താനാണെന്നും യുവാവ് പറയുന്നതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ കാമുകിയുടെ പേര് ജുവാന്റിയ എന്നാണെന്നും അവള്‍ തന്റെ ആധ്യാത്മിക കാമുകി ആണെന്നുമൊക്കെയാണ് ബെര്‍മെജോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

അതേസമയം ബെര്‍മെജോ കാമുകി എന്നൊക്കെ പറയുന്നുണെങ്കില്‍ ഈ മമ്മി ഒരു പ്രായപൂര്‍ത്തിയായ പുരുഷന്റേതാണെന്നാണ് പെറുവിലെ സാംസ്‌കാരിക മന്ത്രാലയം നല്‍കുന്ന വിവരം. പെറൂവിയന്‍ തലസ്ഥാനമായ ലിമയില്‍ നിന്നും 1,300 കിലോമീറ്ററുകള്‍ തെക്കുകിഴക്കായുള്ള മേഖലയില്‍ ജീവിച്ചിരുന്ന ആളായിരിക്കാം ഇതെന്നും അധികാരികള്‍ പറയുന്നു.

പെറുവിലെ വളരെ പ്രധാനപ്പെട്ട ആര്‍ക്കിയോളജിക്കല്‍ സൈറ്റായ പുനോയിലെ മന്റാരോ വ്യൂപോയിന്റില്‍ വെച്ചാണ് പോലീസ് ബെര്‍മെജോയെ കണ്ടെത്തിയത്. മമ്മിയെന്ന വാക്ക് ഈജിപ്തുമായി ബന്ധപ്പെട്ടാണ് നമ്മള്‍ ഏറെ കേട്ടിട്ടുള്ളതെങ്കിലും ഏഴായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള മമ്മികള്‍ കണ്ടെത്തിയിട്ടുള്ളത് തെക്കേ അമേരിക്കയില്‍ നിന്നാണ്. നിലവില്‍ ബെര്‍മെജോ പോലീസ് കസ്റ്റഡിയിലാണെന്നും കേസിന്റെ വിശദവിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പെറുവിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയെ അറിയിച്ചു.

Tags: MummyPeru man carries mummy with himmummification
Share21
Tweet
Send
Share

Latest stories from this section

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

Latest News

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies