Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് സുപ്രീം കോടതി; തമിഴ്‌നാട് സർക്കാരിന് വൻ തിരിച്ചടി

by Brave India Desk
Mar 3, 2023, 04:12 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഉപാധികളില്ലാതെ പഥസഞ്ചലനം നടത്താൻ ആർഎസ്എസിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഇടക്കാല ഉത്തരവ് വേണം എന്നതായിരുന്നു തമിഴ്‌നാട് സർക്കാരിന്റെ ആവശ്യം. കേസിൽ മാർച്ച് 17 സുപ്രീംകോടതി വീണ്ടും വാദം കേൾക്കും. ജസ്റ്റിസ് കെ എം ജോസഫിന്റെ ബെഞ്ച് ആയിരുന്നില്ല കേസ് പരിഗണിച്ചത്.

കേസിൽ വീണ്ടും വാദം കേൾക്കുന്നത് വരെ പഥസഞ്ചലനം നടത്താനാകില്ല. അതേസമയം റൂട്ട് മാർച്ച് നടത്തേണ്ട സ്ഥലങ്ങൾ ആർഎസ്എസുമായി ചർച്ച ചെയ്ത് നിശ്ചയിക്കാനും സൂപ്രീം കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജസ്റ്റിസുമാരായ വി രാമസുബ്രഹ്മണ്യൻ , പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

Stories you may like

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

മുതിർന്ന അഭിഭാഷകൻ മുകുൾ റോഹാത്ഗിയാണ് തമിഴ്‌നാട് സർക്കാരിന് വേണ്ടി ഹാജരായത്. റൂട്ട് മാർച്ച് നടത്തുന്നതിനെതിരെ തമിഴ്‌നാട് സർക്കാർ എതിരല്ലെന്നായിരുന്നു സർക്കാർ വാദം. പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയതിനാൽ ആർഎസ്എസ് മാർച്ച് മൂലം ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്നാണ് സർക്കാർ വിശദീകരിച്ചത്. കോയമ്പത്തൂർ സ്‌ഫോടനവും പോപ്പുലർ ഫ്രണ്ട് നിരോധനവുമെല്ലാം പ്രദേശത്തെ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നതായും സർക്കാർ കോടതിയിൽ പറഞ്ഞു.

എന്നാൽ ഒരു തീവ്രവാദ സംഘടനയെ (പിഎഫ്‌ഐ) നിയന്ത്രിക്കാൻ സംസ്ഥാനത്തിന് കഴിയാത്തതിനാൽ അവർ ആർഎസ്എസ് റൂട്ട് മാർച്ച് നിരോധിക്കുകയാണെന്നാണ് മുതിർന്ന അഭിഭാഷകൻ മഹേഷ് ജേത്മലാനി പറഞ്ഞത്. മൂന്ന് ജില്ലകളിൽ മാത്രം റൂട്ട് മാർച്ച് നടത്താനാണ് അനുമതി ലഭിച്ചത്. 41 ജില്ലകളിൽ ഇതിന് സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് ശേഷം ഇവിടെയൊന്നും അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. പിന്നെ സർക്കാർ എന്തിനെയാണ് ഭയക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

തമിഴ്‌നാട്ടിൽ സർക്കാർ നിരോധിച്ച റൂട്ട് മാർച്ച് നടത്താൻ ഹൈക്കോടതി അനുമതി നൽകിയത് സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. മാറ്റിവെച്ച തീയതികളിൽ തമിഴ്നാട്ടിൽ റൂട്ട് മാർച്ച് നടത്താൻ ആർഎസ്എസിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

Tags: Supreme CourtRSSmadras highcourtRoute March
Share1
Tweet
Send
Share

Latest stories from this section

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies