ബീജിംഗ്: അടിവസ്ത്രങ്ങളുടെ മോഡലാവുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയ ചൈനീസ്. ഭരണകൂടത്തിന്റെ നടപടിയ്‌ക്കെതിരെ പുതിയ രീതിയിലുള്ള പ്രതിഷേധവുമായി ഫാഷൻ കമ്പനികൾ. പുരുഷ മോഡലുകളെ ഉൾപ്പെടുത്തി പരസ്യം ചെയ്താണ് ഫാഷൻ കമ്പനികൾ പ്രതിഷേധിച്ചത്. സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഡലിംഗ് ചെയ്യുന്ന ലൈവ് സ്ട്രീമുകൾ ഓൺലൈനിൽ അശ്ലീലമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് ചൈന നിരോധനമേർപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് കമ്പനികൾ പുരുഷ മോഡലുകളെ നിയമിക്കാൻ തുടങ്ങിയത്.
പുരുഷ മോഡലുകൾ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച നിരവധി വീഡിയോകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ വൈറലാവുന്നത്. ഷേക്സ്പിയർ കാലത്ത് സ്ത്രീകൾക്ക് വാണിജ്യ നാടകങ്ങളിൽ അഭിനയിക്കാൻ അനുവാദമില്ലായിരുന്നു, അതിനാൽ പുരുഷന്മാർ പകരം സ്ത്രീ വേഷങ്ങൾ അവതരിപ്പിച്ചുവെന്ന് വീഡിയോ പുറത്ത് വന്നതോടെ പലരും താരതമ്യപ്പെടുത്തി.
ഞങ്ങൾക്ക് ശരിക്കും ഒരു ചോയ്സ് ഇല്ല. ഡിസൈനുകൾ ഞങ്ങളുടെ ഉപഭോക്താക്കളായ സ്ത്രീകൾക്ക് മനസിലാക്കാൻ സാധിക്കുന്നില്ല. അതിനാൽ ഞങ്ങൾ ഇത് മോഡലാക്കാൻ ഞങ്ങളുടെ പുരുഷ മോഡലുകളെ ഉപയോഗിക്കുന്നുവെന്ന് പ്രമുഖ കമ്പനി ഉടമ വ്യക്തമാക്കി.












