ന്യൂഡൽഹി: ലോകത്ത് ഏറ്റവും അധികം സുന്ദരന്മാരും സുന്ദരികളും ഉള്ളത് ഇന്ത്യയിലെന്ന് കണ്ടെത്തൽ. പ്രമുഖ നീന്തൽ വസ്ത്ര ബ്രാൻഡായ ബ്രിട്ടീഷ് കമ്പനി പോർ മോയി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. 50 രാജ്യങ്ങളിലെ ആളുകൾ ഏറ്റവും കൂടുതൽ ആകർഷകത്വമുള്ളവരാണെന്നും കണ്ടെത്തി.
ഏറ്റവും ആകർഷണമുള്ള സ്ത്രീകളുടെ കാര്യത്തിൽ ഒന്നാം സ്ഥാനവും ഏറ്റവും ആകർഷണമുള്ള പുരുഷന്മാരുടെ കാര്യത്തിൽ രണ്ടാം സ്ഥാനവുമാണ് ഇന്ത്യയ്ക്ക്, ബ്രിട്ടീഷുകാരായ പുരുഷന്മാരാണ് ഏറ്റവും ആകർഷണീയരായ പുരുഷന്മാർ. സൗന്ദര്യം കാണിക്കാനായി എഐ ചിത്രങ്ങളാണ് ഉപയോഗിച്ചതെന്നും ഗവേഷണത്തിലെ ശ്രദ്ധേയമായ കാര്യമാണ്.
ഏറ്റവും സൗന്ദര്യമുള്ള സ്ത്രീകൾ ഉള്ള രണ്ടാമത്തെ രാജ്യമായി അമേരിക്ക മാറി. സ്വീഡനാണ് മൂന്നാം സ്ഥാനത്ത് നാലും അഞ്ചും സ്ഥാലം യഥാക്രമം ജപ്പാനിനും ബ്രസീലിനുമാണ്. ആദ്യ പത്തിൽ ഫ്രാൻസും ഇറ്റലിയും യുക്രെയ്‌നും ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും സൗന്ദര്യമുള്ള പുരുഷന്മാരുടെ കാര്യത്തിൽ രണ്ടും മൂന്നും നാലും സ്ഥാനം യഥാക്രമം ഇന്ത്യ, ഇറ്റലി, യുഎസ്എ, സ്വീഡൻ എന്നീ രാജ്യങ്ങൾക്കാണ്.റെഡിറ്റിലെ പോസ്റ്റുകൾ വിശകലനം ചെയ്താണ് ഈ കണ്ടെത്തലുകളത്രയും.
‘ആകർഷണീയമായ’, ‘സെക്‌സി’, ‘സുന്ദരി’, ‘സുന്ദരൻ’, ‘സുന്ദരൻ’, ‘സുന്ദരൻ’, ‘സുന്ദരം’, ‘ഹോട്ട്’ എന്നിവയെ പരാമർശിക്കുന്ന റെഡ്ഡിറ്റ് പോസ്റ്റുകളും അവയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകളും പരിഗണിച്ചാണ് റാങ്കിങ് നടത്തിയത്.








