കൊച്ചി: ലൈഫ് മിഷൻ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറിലധികം ഇഡി ചോദ്യം ചെയ്തിരുന്നു. ഈ ദിവസങ്ങളിൽ രവീന്ദ്രൻ നൽകിയ ഉത്തരങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
ലൈഫ് മിഷൻ കോഴയുമായി ബന്ധപ്പെട്ട് രവീന്ദ്രൻറെ പേര് പരാമർശിച്ച് സ്വപ്നയും ശിവശങ്കറും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. എല്ലാ വഴിവിട്ട നടപടികളും സിഎം രവീന്ദ്രൻ്റെ അറിവോടെയാണെന്ന് സ്വപ്‌ന നേരത്തെ മൊഴി നൽകിയിരുന്നു.












