ചങ്ങനാശ്ശേരി: എന്‍എസ്എസ് സ്വാധീനം പ്രകടമായിരുന്ന പെരുന്നയില്‍ ബിജെപിയ്ക്ക് ജയം. പെരുന്ന ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരി ഒന്ന്, രണ്ട് വാര്‍ഡുകളിലാണ് ബിജെപി ജയിച്ചത്.
പെരുന്ന ഈസ്റ്റ്, പെരുന്ന അമ്പലം എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. കെപി കിഷോര്‍കുമാര്‍ പ്രസന്ന കുമാരി എന്നിവരാണ് ജയിച്ചത്. എന്‍എസ്എസിന് വലിയ തിരിച്ചടിയാണ് പെരുന്നയിലെ ബിജെപി ജയം. സമദൂരമാണെന്ന് പറയുന്നുണ്ടെങ്കിലും, ബിജെപി എതിര്‍ക്കുന്ന നിലപാടാണ് ഈ വാര്‍ഡുകളില്‍ എന്‍എസ്എസ് ഔദ്യോഗിക നേതൃത്വം സ്വീകരിച്ചത്. എന്‍എസ്എസ് അണികള്‍ ബിജെപിയ്ക്ക് ഒപ്പമെന്ന ബിജെപിയുടെ അവകാശവാദം ശരിവെക്കുന്ന തരത്തിലാണ് പെരുന്നയിലെ ബിജെപി വിജയം.
തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ ആദ്യ ജയം ബിജപിയ്‌ക്കൊപ്പം നിന്നു. തുടക്കം പുറത്ത് വന്ന ഫലങ്ങളില്‍ ബിജെപി-മൂന്ന് എല്‍ഡിഎഫ്-3, യുഡിഎഫ്-3 എന്നിങ്ങനെയായിരുന്നു സൂചനകള്‍.
കൊച്ചിയില്‍ പ്രമുഖ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിനൊ ജേക്കബിനെ തോല്‍പിച്ച് ബിജെപി അട്ടിമറി വിജയം നേടി.
Discussion about this post