കോഴിക്കോട്: പതിനഞ്ച് വോട്ടിന് പരാജയപ്പെട്ട സ്ഥാനാര്‍ഥി കൗണ്ടിങ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ജില്ലയിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംവയല്‍ വാര്‍ഡിലെ ജെ.ഡി.യു. സ്ഥാനാര്‍ഥി കൊടക്കാട് അജീഷാണ് മരിച്ചത്.
അജീഷിന് 328 വോട്ടും വിജയിച്ച സി.പി.എമ്മിലെ മഠത്തില്‍ സുരേന്ദ്രന്‍ 343 വോട്ടദമാണ് നേടിയത്. അജീഷ് തോറ്റെങ്കിലും ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി. എഫ് പഞ്ചായത്ത് ഭരണം സ്വന്തമാക്കി.
പേരാമ്പ്ര കോഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരാനായ അജീഷ് ജനതാദള്‍യു സംസ്ഥാന സമിതിയംഗവും പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ്.
Discussion about this post