കോട്ടയം: തദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായ മൂന്നാറിലെ സ്ത്രീ തൊഴിലാളി കൂട്ടായ്മയായ പെമ്പിളൈ ഒരുമയ്ക്ക് മുന്നേറ്റം. ദേവികുളം ബ്ലോക്കിലെ പെമ്പിള്ളെ ഒരുമൈ സ്ഥാനാര്‍ഥി ഗോമതി വിജയിച്ചു. മത്സരിക്കുന്ന മറ്റുള്ള സ്ഥലങ്ങളിലും ഇവര്‍ മുന്നേറുകയാണ്.
മൂന്നാര്‍ പഞ്ചായത്തില്‍ പതിമൂന്നും ദേവികുളം പഞ്ചായത്തില്‍ 16ഉം ഉള്‍പ്പെടെ 29 വാര്‍ഡുകളിലേക്കും ദേവികുളം ബ്ലോക്കിലെ ആറ് ഡിവിഷനുകളിലേക്കും ഒരു ജില്ലാ പഞ്ചാ. ഡിവിഷനിലേക്കുമാണ് പെമ്പിളൈ ഒരുമൈയ്ക്ക് സ്ഥാനാര്‍ഥികളുള്ളത്. ഇരു പഞ്ചായത്തുകളിലുമായി 15 വാര്‍ഡുകളില്‍ ഇവര്‍ ഉറച്ച വിജയപ്രതീക്ഷയിലാണ്. തോട്ടം തൊഴിലാളി സ്ത്രീകളുടെ പ്രശ്‌നങ്ങളാണു പ്രധാനമായും ഇവര്‍ വോട്ടര്‍മാരുടെ മുന്നില്‍ ഉന്നയിച്ചത്.
ഒരു വാഹനം മാത്രമായിരുന്നു.പെമ്പിളൈ ഒരുമൈയ്ക്ക് പ്രചരണത്തിന് ഉണ്ടായിരുന്നത്. പെമ്പിളൈ സമരത്തിന്റെ മുന്‍നിര നേതാവ് ഗോമതി അഗസ്റ്റിന്റെ പ്രസംഗവും പ്രവര്‍ത്തകര്‍ക്ക് ആവേശമായി. മൂന്നാറിലെ സമരത്തിന്റെ ചിത്രങ്ങളും ഇവര്‍ പ്രചരണായുധമാക്കി.
Discussion about this post