തൃശ്ശൂർ: ഭക്തജന സേവനത്തിനായി ഗുരുവായൂർ ദേവസ്വത്തിന് പുതിയ ആംബുലൻസ് കൂടി. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പിഎസ്എൻ ട്രസ്റ്റാണ് ആംബുലൻസ് ദേസ്വത്തിന് കൈമാറിയത്. ആധുനിക സജ്ജീകരണങ്ങളോട് കൂടിയതാണ് ആംബുലൻസ്.
ചൊവ്വാഴ്ച വൈകുന്നേരം ക്ഷേത്രനടയിൽ വെച്ച് നടന്ന ചടങ്ങിൽ വാഹനത്തിന്റെ താക്കോൽ പി.എസ്.എൻ ട്രസ്റ്റ് ചെയർമാൻ പി.കെ. അനന്തനാരായണനിൽ നിന്നും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, വി.ജി. രവീന്ദ്രൻ തുടങ്ങിയവരും ദേവസ്വം ഉദ്യോഗസ്ഥരും ദേവസ്വം ആശുപത്രി ജീവനക്കാരും ഭക്തജനങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ടാറ്റാ വിങ്ങറിന്റെ ആംബുലൻസാണ്. ഇതിന് വിപണിയിൽ ഏകദേശം 20 ലക്ഷം രൂപ വില വരും. ടാറ്റാ ഹിറ്റാച്ചി, ഐഷർ വാഹനങ്ങളുടെ കേരളം ,കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡീലറാണ് പിഎസ്എൻ ഗ്രൂപ്പ്.
Discussion about this post