പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നീതീഷ് കുമാര്‍. വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യ സൂചനകള്‍ ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ അനുകൂലമായിരുന്നെങ്കില്‍ പിന്നീട് ഫലങ്ങള്‍ മാറി മറിയുകയായിരുന്നു.
കേവല ഭൂരിപക്ഷമുറപ്പിച്ച മഹസഖ്യത്തില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു മുന്നേറ്റം മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്. 156 സീറ്റുകളില്‍ മഹാസഖ്യം മുന്നേറുമ്പോള്‍ ബി.ജെ.പി സഖ്യം 75 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന വിശാലസഖ്യത്തിനും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിനും നിര്‍ണായകമായിരുന്നു ബിഹാര്‍ ഫലം. ബിജെപി സഖ്യത്തില്‍ മല്‍സരിച്ചു 2005, 2010 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ച നിതീഷ് കുമാറും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജെഡിയുവും ഹാട്രിക്ക് വിജയമാണിത്
Discussion about this post