ന്യൂഡൽഹി : രാജ്യത്ത് യുദ്ധം അഴിച്ചുവിടാനാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ശ്രമിച്ചത് എന്ന് റിപ്പോർട്ട്. നിരോധിത ഭീകര സംഘടനയുടെ ഭാഗമായി നേരത്തെ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് വെളിപ്പെടുത്തുന്നത്.
പാകിസ്താനുമായി ചേർന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തിച്ചിരുന്നുവെന്നും സാക്ഷി പറയുന്നു. ഉത്തരേന്ത്യയിൽ പാക് ഭീകരരെത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ, സൈന്യത്തിന്റെ ശ്രദ്ധ അങ്ങോട്ട് തിരിയും. ആ തക്കം നോക്കി ദക്ഷിണേന്ത്യ പിടിച്ചെടുക്കാനാണ് പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് പരിശീലനം ലഭിച്ചത്. ദക്ഷിണേന്ത്യ പിടിച്ചെടുത്ത ശേഷം മറ്റ് ഭാഗങ്ങളിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 19 പോപ്പുലർ ഫ്രണ്ട് ഭീകകർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇസ്ലാമിക രാജ്യം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പോപ്പുലർ ഫ്രണ്ട് ഉയർന്ന പരിശീലനം നൽകി ഒരു എലൈറ്റ് ഫോഴ്സിനെ നിർമ്മിച്ചിരുന്നു. 2047-ഓടെ ഇന്ത്യ കൈയ്യടക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും കുറ്റപത്രത്തിലുണ്ട്.
കേന്ദ്രസർക്കാരിനെതിരെ യുദ്ധം ചെയ്യാൻ സജ്ജവുമായ ഒരു ‘സൈന്യത്തെ’ ഉയർത്തുന്നതിനായി പിഎഫ്ഐ രഹസ്യമായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും രാജ്യത്തുടനീളം ആയുധ പരിശീലനം സംഘടിപ്പിക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന സംഘടനകളിലെ, പ്രത്യേകിച്ച് ഹിന്ദു സംഘടനകളിലെ, മുതിർന്ന നേതാക്കളെ ലക്ഷ്യം വെച്ച് കൊലപ്പെടുത്തുകയാണ് ചെയ്തിരുന്നത്. ഗ്രൂപ്പുകൾക്കിടയിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനും അവരെ കൊലപ്പെടുത്താനും പ്രത്യേക കൊലപാതക സ്ക്വാഡുകൾ/സർവീസ് ടീമുകൾ പോപ്പുലർ ഫ്രണ്ടിന് ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post