കന്യാകുമാരി : യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ കന്യാകുമാരിയിലെ ഇടവക വികാരി അറസ്റ്റിൽ. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്ലവർ ഫൊറാന പള്ളി ഇടവകവികാരിയായ ബെനഡിക്റ്റ് ആന്റോയെ(30) ആണ് അറസ്റ്റിലായത്. നാഗർകോവിലിൽ വച്ചാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പേച്ചിപ്പാറ സ്വദേശിയായ 18 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഇയാൾ ഒരു യുവതിക്കൊപ്പമുള്ള അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചിരുന്നു. ഇതോടെ വൈദികനെ കാണാതായി.
വൈദികൻ തന്നെ ലൈംഗികമായ രീതിയിൽ ശല്യം ചെയ്തതായാണ് യുവതി പരാതി നൽകിയത്. പല യുവതികൾക്കും അശ്ലീല സന്ദേശങ്ങൾ അയയ്ക്കുന്നയാളാണ് ബെനഡിക്ട് ആന്റോ എന്ന് അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് നടപടി.
Discussion about this post