അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ ഭൂചലനം. തിങ്കളാഴ്ച രാവിലെ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കച്ച് ജില്ലയിലെ ഭച്ചാവു നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
അപകട സാദ്ധ്യത കൂടിയ സീസ്മിക് മേഖലയിൽ നിലനിൽക്കുന്ന മേഖലയാണ് ഗുജറാത്തിലെ കച്ച്. ഇവിടെ 2001ൽ ഉണ്ടായ ഭൂചലനത്തിൽ 13,800 പേർ കൊല്ലപ്പെടുകയും 1.67 ലക്ഷം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകൾക്കിടെ ഇന്ത്യയിൽ ഉണ്ടായ മൂന്നാമത്തെ ഏറ്റവും വലുതും രണ്ടാമത്തെ ഏറ്റവും വിനാശകാരിയുമായ ഭൂചലനമായിരുന്നു ഇത്.
1819 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ വൻ നാശം വിതച്ച ശക്തമായ പത്തോളം ഭൂചലനങ്ങൾ ഗുജറത്തിൽ ഉണ്ടായിട്ടുണ്ട്.
Discussion about this post