ഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതില്‍ എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ് റോയ് ക്ഷമ പറഞ്ഞു. 30 വര്‍ഷത്തിലേറെയായി എന്‍ഡിടിവി തെരഞ്ഞെടുപ്പ് സംബന്ധിച്ച വാര്‍ത്തകളും വിശകലനങ്ങളും നല്‍കുന്നുണ്ട്. ഇന്ന സംഭവിച്ചപോലെ വീഴ്ചകള്‍ മുന്‍പ് ഉണ്ടായിട്ടില്ല. വാര്‍ത്താ ഏജന്‍സിയില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാവിലെ വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ ഏജന്‍സിയില്‍ നിന്നും ലഭിച്ച വിവരങ്ങളില്‍ തെറ്റു വന്നതിനാലാണ് വീഴ്ചയുണ്ടായത്. തെറ്റുപറ്റിയതില്‍ എല്ലാ പ്രക്ഷകരോടും ക്ഷമ ചോദിക്കുന്നു- പ്രണോയ്് റോയ് പറഞ്ഞു.
രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ആദ്യഘട്ടത്തില്‍ ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുളളവ പങ്കുവച്ചത് പരസ്പര വിരുദ്ധമായിട്ടായിരുന്നു. എന്‍ഡിടിവി, ടൈംസ് നൗ, ന്യൂസ് എക്‌സ് എന്നീ ചാനലുകള്‍ ബിജെപി ആദ്യഘട്ടത്തില്‍ വളരെയേറെ മുന്നേറിയെന്നും നിതീഷ് കുമാറിനും, ലാലുവിനും അടിതെറ്റിയെന്നും പ്രഖ്യാപിച്ചു.
അതേസമയം സിഎന്‍എന്‍ഐബിഎന്നും, എബിപിയും മഹാസഖ്യം മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു.
Discussion about this post